നാരികള്‍... നാരികള്‍...!!
[01] ശ്വേതയോട് വഴക്കിട്ടാണ് കോളേജില്‍ നിന്ന് ഇറങ്ങിയത്. അവളുടെ പിറന്നാളിന് ഞാന്‍ കൊടുത്ത സമ്മാനത്തേക്കാള്‍ നൂറുരൂപ കൂടുതലായിരുന്നത്രേ ശീതളിന്‍റെ പിറന്നാളിന് കൊടുത്ത സമ്മാനം. മൂന്നുപേര്‍ പിരുവിട്ടാണ് ശീതളിന് സമ്മാനം വാങ്ങിയത് എന്ന വസ്തുത സൌകര്യപൂര്‍വ്വം അവള്‍ വിഴുങ്ങി. മാക്സിമം റീടെയില്‍ പ്രൈസ് മാത്രം നോക്കിയാണ് പോരുവിളി. കുറച്ചുനേരം സന്ധിസംഭാഷണം നടത്തിയിട്ടും ഫലമില്ലെന്ന് കണ്ട് ഞാന്‍ മെല്ലെ അവിടെ നിന്നും വലിഞ്ഞു. കോളേജില്‍ നിന്ന് പതിനേഴ് കിലോമീറ്ററേ ഉള്ളൂ വീട്ടിലേക്ക്, രണ്ട് ബസ്സ് കയറിയാല്‍ മതിയെങ്കിലും എനിക്ക് ബസ്സ് യാത്ര ഇഷ്ടമല്ലായിരുന്നു. ഡീസലിന്‍റെ മണം പിന്നെ തിങ്ങി ഞെരുങ്ങി ഉള്ള യാത്രകള്‍ എല്ലാം എനിക്ക് അസഹനീയം ആയിരുന്നു. അതുകൊണ്ട് റോഡിന് വശത്തെവിടെയെങ്കിലും നിന്ന് ലിഫ്റ്റ് തെണ്ടി.. അഥവാ എളിമയോടെ ലിഫ്റ്റ് ചോദിച്ചാണ് ഞാ...