ആക്റ്റ് നമ്പർ 43 ഓഫ് 2005
"മിസ്റ്റർ റാം, താങ്കൾ ഈ കഴിഞ്ഞ ഓഗസ്റ്റ് 15-ാം തിയതി ഈ നിൽക്കുന്ന ജൂലിയെ, ടീവിയുടെ റിമോട്ട് കൊണ്ട് തലാഖ് , സോറി, തലക്ക് അടിച്ചു എന്നാണ് ഞങ്ങൾക്ക് കിട്ടിയ പരാതി…" "അത്… സത്യമാണ്… പക്ഷെ…." "അപ്പോൾ കുറ്റം താങ്കൾ സമ്മതിക്കുന്നു…. അല്ലേ…??" "അവൾ അതിന് മുൻപ് എന്നെ സോഫയിൽ നിന്നും ചവിട്ടി താഴെ ഇട്ടിരുന്നു… എന്റെ കൈയിൽ ഇരുന്ന ചായ ദേഹത്തുവീണ് എനിക്ക് പൊള്ളലും ഏറ്റിരുന്നു…." "ഞങ്ങൾക്ക് അറിയേണ്ടത് ഇത്ര മാത്രം… നിങ്ങൾ ജൂലിയെ ദേഹോപദ്രവം എൽപ്പിച്ചോ ഇല്ലയോ….!!" "അതിനുള്ള കാരണവും ഞാൻ പറഞ്ഞല്ലോ…." "ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത്… തെറ്റാണെന്ന് അറിയില്ലേ മിസ്റ്റർ റാം… ഇറ്റ്സ് എ ക്ലിയർ കേസ് ഓഫ് ഡൊമസ്റ്റിക്ക് വയലൻസ്…. ആക്റ്റ് നമ്പർ 43 ഓഫ് 2005…" "അപ്പോൾ ഇവൾ എന്നെ ചവിട്ടിയതോ…??" "മിസ്റ്റർ റാം… നാണമില്ലേ കൊച്ചു കുട്ടികളെ പോലെ ചവിട്ടി, നുള്ളി… ആക്റ്റ് ലൈക് എ മെച്യുർ പേഴ്‌സൺ…" "ഇത് കോടതി ഒന്നുമല്ലല്ലോ… വനിത കമ്മീഷൻ അല്ലെ…!!" "ഓക്കേ… മിസ്റ്റർ റാം… ഇനി നിങ്ങളോടൊന്നും സംസാരിക്കാനി...