മുഖങ്ങൾ...!!
“ഇത്രയും സുന്ദരിയായ ഒരുത്തിയെ ഞാന്‍ ഇതിനുമുന്‍പ് ഭോഗിചിട്ടില്ല....” അയാള്‍ എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് തുടര്‍ന്നു. “നിന്‍റെ കണ്ണുകള്‍ക്ക് വല്ലാത്തൊരു വശീകരണശേഷി ഉണ്ട്....” അയാളെ ദേഹത്തുനിന്ന് നീക്കി ഞാന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. അയാള്‍ അപ്പോള്‍ ബോട്ടിലിലെ ശേഷിച്ച മദ്യവും വായിലാക്കാനുള്ള ശ്രമത്തിലായിരുന്നു. “എന്താടീ നിന്‍റെ പേര്...??” ഒരു പുഞ്ചിരിയിലോതുങ്ങി എന്‍റെ മറുപടി. “അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.... അല്ലേ....??” ഞാന്‍ മെല്ലെ എഴുന്നേറ്റ് തറയില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന എന്‍റെ തന്നെ വസ്ത്രങ്ങള്‍ എടുക്കാന്‍ തുനിഞ്ഞു. “വേണ്ടാ... വസ്ത്രങ്ങളുടെ മറവില്‍ ഈ സൗന്ദര്യം മങ്ങിപ്പോകും....” അയാള്‍ കാമാതുരമായ ഒരു ചിരി ചിരിച്ചു. ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിലെല്ലാം ചുട്ടുപൊള്ളുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജില്‍ കാര്യമായി ഒന്നും തിന്നാന്‍ കണ്ടില്ല. തിരച്ചിലിനൊടുവില്‍ ഒരു ആപ്പിള്‍, കുറച്ച് ജാം, പകുതി പാക്കറ്റ് ബ്രെഡ് എന്നിവ കിട്ടി. ബ്രെഡില്‍ ജാം തേച്ച് ആപ്പിളുമായി ഞാന്‍ ബെഡ്ഡിനടുത്തേക്ക് ...