ജാനകിയുടെ വാല്
'ജാനകി വാസുദേവൻ...' ഒരു പുസ്തകം ഒക്കെ എഴുതിയാൽ കവറിൽ നിറഞ്ഞങ്ങു നിൽക്കും... പുരാണം പിഴിഞ്ഞു നിലത്തു വീഴുന്ന പേരുകൾ പെറുക്കി എടുത്ത് മക്കളുടെ ചെവിയിൽ വിളിക്കുന്ന എല്ലാ അച്ഛന്മാരെയും പോലെ വാസുദേവനും സീതയുടെ ദുർവിധി മറന്നു കൊണ്ട് മകൾക്ക് ജാനകി എന്ന് പേരു വച്ചു... മകളുടെ പേരിന് പുറകിൽ സ്ഥാനം കിട്ടാത്തത് ജാനകിയുടെ അമ്മ ലീലാമ്മക്ക് തെല്ലും പ്രശ്നം ആയിരുന്നില്ല, ഫെമിനിസം കണ്ടു പിടിച്ചിട്ടില്ലാത്ത ആ കാലത്ത്.... സ്കൂളിൽ ചേർക്കാൻ നേരം ഗോപാലൻ മാഷ് തിരക്കി... "നല്ലൊരു വാലങ്ങു ചേർക്കട്ടെ മേനോനേ..?? ജാനകി മേനോൻ... ഹാ... അന്തസ്സ്....!!" "വേണ്ട... ന്റെ പേരു മതി... അത്രക്ക് അന്തസ്സോക്കെ മതി..." ശ്രീ നാരായണ ഗുരു ചുവരിൽ ഇരുന്ന് ചിരിച്ചു... "വാസൂന്റെ മോളേ..." കളിയാക്കി ആണ് ചില വികൃതി കുട്ടികൾ വിളിച്ചതെങ്കിലും... "അതേടാ ഞാൻ വാസൂന്റെ മോളാ... എന്തിന്റെ സൂക്കേടാ നിനക്കൊക്കെ..." എന്ന് അഭിമാനത്തോടെ ചോദിച്ചു പോന്നു ജാനകി വാസുദേവൻ.... ഡിഗ്രിക്ക് റാങ്ക് വാങ്ങി ജാനകി യുടെ പടവും പേരും പത്രത്തിൽ വന്നപ്പോൾ വാസ...