മൂലം പിറന്ന മങ്ക...!!
29 വയസ്സിന് വിവാഹ കമ്പോളത്തിൽ വലിയൊരു സ്ഥാനമുണ്ട്… 30 കഴിഞ്ഞവരും ഓൺലൈൻ ഷോപ്പിങ് സൈറ്റിലെ വിലയെന്നപോലെ 29 വയസ്സിൽ തന്നെ കടിച്ചുതൂങ്ങി കിടക്കുക പതിവാണ്… അങ്ങനെ പലവട്ടം 29ആം പിറന്നാൾ ആഘോഷിച്ച ഒരുപാട് പേരുണ്ട് ഇവിടെ… ഇത് ഇന്ത്യ ആണ്… അന്ധവിശ്വാസങ്ങളുടെ സ്വന്തം നാട്… പറഞ്ഞു വരുന്നത് വിവാഹത്തിന്റെ കാര്യമാണേ… 30 കഴിഞ്ഞ ചെക്കന്മാരെ ഇവിടെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്... 25 കഴിഞ്ഞ പെൺകുട്ടികളേയും… ഇനി പ്രായം പോട്ടെ… എനിക്കിപ്പോൾ 29 ആയതല്ലേ ഉള്ളു… ഒരു വർഷത്തിനുള്ളിൽ ഇത്രയും വലിയ രാജ്യത്ത് നല്ലൊരു പെണ്ണിനെ കണ്ടുപിടിക്കാനാണോ പാട്… അവിടെയാണ് പ്രശ്‌നം… അച്ഛന് നല്ലത് അമ്മക്ക് മോശം… അമ്മക്ക് നല്ലത് അമ്മായിക്ക് മോശം… അമ്മായിക്ക് നല്ലത് അപ്പുറത്തെ വീട്ടിലെ ആമിനത്താക്ക് മോശം… പറഞ്ഞു വരുമ്പോ ഇവർക്കൊക്കെ നല്ലത് കണ്ടുപിടിക്കാൻ ഈ വിസ്തീർണ്ണം ഉള്ള രാജ്യം മതിയാവില്ല… നാനാത്വത്തിൽ ഏകത്വം എന്നൊരു പുളുവടി നടത്തി ഞെളിഞ്ഞു നിൽക്കുന്ന നാടാണ് നമ്മുടേത്… പക്ഷെ ആ ഏകത്വം വിവാഹക്കാര്യത്തിൽ… ങേ ഹേ…!! "നാൻസി നല്ല കുട്ടിയല്ലേ അമ്മേ… ??" "ദേ കണ്ട നസ്രാണികളെ വീട്ടിൽ കേറ്റി...