ഗോവിന്ദന്‍ എന്താ മരിക്കാത്തെ...??
കാലപുരിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു... പ്രശ്നം ഗുരുതരം തന്നെ... കാലന്‍ ചിന്താമഗ്നനായി... മറ്റു മതങ്ങളില്‍ ഒന്നും കേട്ട്കേള്‍വി പോലും ഇല്ലാത്ത കാര്യം... അതും മരണത്തിന് സ്പെഷ്യല്‍ ദൈവം ഉള്ള ഈ മതത്തില്‍... ജോലി ശരിക്ക് ചെയ്യുന്നില്ലാന്ന്‍ പറയില്ലേ 33x10 7 ദൈവകുല അന്തേവാസികള്‍... സംഗതി ലളിതം ഗോവിന്ദന്‍ എന്നൊരു എംഎ എല്ലെല്‍ബീക്കാരന്‍ മരിക്കേണ്ട സമയം കഴിഞ്ഞിട്ട് രണ്ടുരാത്രി ഇരുട്ടിവെളുത്തു... പക്ഷെ കക്ഷി ഇപ്പോഴും കൃത്യം ആയിരത്തിമുന്നൂറ്റിയിരുപത്തിമൂന്ന് കിലോമീറ്റർ താഴെ നാണപ്പന്‍റെ ചായക്കടയിൽ ഇരുന്ന് മാതൃഭൂമി വായിക്കുകയാണ്... ചിത്രഗുപ്തൻ രാവിലെതൊട്ട് കണക്ക്പുസ്തകവും തുറന്ന് വച്ച് ഇൻവേഴ്‌സ് ട്രിഗൊണോമെട്രി വരെ പരീക്ഷിച്ചിട്ടും ഗോവിന്ദന്‍റെ കണക്ക് അങ്ങോട്ട് ശരിയാവുന്നില്ല... കൊല്ലവർഷം 1171 ജൂൺ 20 ന് പത്തേ ഇരുപത്തി മൂന്നിന് ജനിച്ച ഗോവിന്ദൻ ഈ കഴിഞ്ഞ ആഗസ്റ്റ് 1 ന് കാലാപുരിയിൽ എത്തിച്ചേരേണ്ടതാണ്... കൃത്യമായി പറഞ്ഞാൽ രണ്ടീസം മുൻപ്... ...