തമോവേദം : നിരൂപണം
എല്ലാ മനുഷ്യരിലും നന്മയുണ്ട്, എന്ന് പറയുന്നത് ശെരി, എല്ലാ മനുഷ്യരിലും തിന്മയുണ്ട് എന്ന് പറയുന്നത് മറ്റൊരു ശെരി, എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട് എന്ന് പറയുന്നതും ശെരിതന്നെ. ഈ നന്മ തിന്മകളില് തിന്മമാത്രം ഒരാള് തിരഞ്ഞെടുത്താല് എന്താകും അവസ്ഥ? അത്യുന്നതങ്ങളില് ദൈവം കണ്ണടയ്ക്കുമ്പോള് തമോഗര്ത്തങ്ങളില് ഇരുളിന്റെ ചക്രവര്ത്തിമാര് പല്ലിളിക്കുന്നു. തമോവേദം!, പേര് സൂചിപ്പിക്കുന്നതുപോലെ ഇരുളിന്റെ വേദം. വിശ്വനാഥന് എന്ന യുവാവിന്റെ കഥയിലൂടെയാണ് നോവല് കഥപറയുന്നത്. ദൈവത്തെ ആരാധിക്കുന്നതിനു പകരം ചെകുത്താനെ ആരാധിക്കുവാന് സാധിക്കുമോ? അതൊരു ചോദ്യമാണ്. സഹസ്രാബ്ദങ്ങള് ആയുള്ള മനുഷ്യന്റെ ഈ ചോദ്യത്തെയും അന്വേക്ഷണത്തെയും ആസ്പദമാക്കിയുള്ള ഒരു കഥയാണ് ശ്രീ.രാജീവ് ശിവശങ്കറിന്റെ തമോവേദം എന്ന നോവല്. മരണസമയത്ത് ഒരാള് തന്റെ ജനനം മുതല് അവസാനം വരെ വെള്ളിതിരയിലെന്നപോലെ കാണും എന്ന് ഇടയ്ക്കെവിടെയോ സൂചിപ്പിക്കുന്ന ഗ്രന്ഥകാരന് വിശ്വനാഥന്റെ ജനനം മുതല് മരണാസനമായ അവസ്ഥവരെ ഒരേസമയം കാവ്യാത്മകവും ഭീകരവുമായ രീതിയില് ആവിഷ്ക്കരിക്കുന്നു. വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്വ്വവും ഇഴചേര്ന്ന ഒ...