പൈനാപ്പിള്‍ സന്ദേശങ്ങള്‍...!!
അമ്മയൊന്നു ചിരിക്കുക മാത്രം ചെയ്തു. അനിയന്‍ എന്‍റെ മുഖത്തേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി. “നിന്‍റെ ചേട്ടനോട് ചോദിക്ക്, അവനാവുമ്പോ കൃത്യമായി മറുപടി കിട്ടും...” “ദെ... അമ്മേ...” എനിക്ക് കലിയിളകി. “അവന്‍റെ ദേഷ്യം കണ്ടോ... അവള് പോയതിന് എന്നോട് തട്ടിക്കേറീട്ട് കാര്യമെന്താടാ... അവളുടെ ഉണ്ടക്കണ്ണും വലിയ തലയും കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ഇങ്ങനാവും ഒടുക്കമെന്ന്...??” “അത് ഞാനും കേട്ടതാ...” അനിയന്‍റെ വക്കാലത്ത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവച്ച് പുരികം കൂര്‍പ്പിച്ചു. “ഈ കുട്ടിക്ക് ഉണ്ടക്കണ്ണില്ല അമ്മേ.... ചെറിയ തലയും ആണ്... ഒരു കൈ നോക്കട്ടേ...??” അനിയന്‍ ചോദിച്ചു. “ഞാന്‍ പറഞ്ഞില്ലേ നിന്‍റെ ചേട്ടനോട് ചോദിക്കാന്‍...” “നിനക്ക് വേറെ പണിയൊന്നും ഇല്ലേ ചെക്കാ... മര്യാദക്ക് പഠിക്കാന്‍ നോക്കാണ്ട്... അതെങ്ങനാ അമ്മയല്ലേ സപ്പോര്‍ട്ട്...” എന്‍റെ മൂക്കിന്‍റെ അറ്റം ചുവന്നു. “ചേട്ടനാ പെണ്ണിനോടുള്ള ദേഷ്യാ അമ്മേ...” “ആ... ദേഷ്യം തന്നാ... ഒറ്റ ഒരുത്തീം ശരിയല്ല...” “ദേ ചെക്കാ... എന്‍റെ വായിലിരിക്കണത് കേക്കണ്ടാ നീ... നല്ല നാല് വര്‍ത്താനം അവളുടെ മുഖത്ത് നോക്കി പ...