പൈനാപ്പിള്‍ സന്ദേശങ്ങള്‍...!!




അമ്മയൊന്നു ചിരിക്കുക മാത്രം ചെയ്തു.

അനിയന്‍ എന്‍റെ മുഖത്തേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി.

“നിന്‍റെ ചേട്ടനോട് ചോദിക്ക്, അവനാവുമ്പോ കൃത്യമായി മറുപടി കിട്ടും...”

“ദെ... അമ്മേ...” എനിക്ക് കലിയിളകി.

“അവന്‍റെ ദേഷ്യം കണ്ടോ... അവള് പോയതിന് എന്നോട് തട്ടിക്കേറീട്ട് കാര്യമെന്താടാ... അവളുടെ ഉണ്ടക്കണ്ണും വലിയ തലയും കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ഇങ്ങനാവും ഒടുക്കമെന്ന്...??”

“അത് ഞാനും കേട്ടതാ...” അനിയന്‍റെ വക്കാലത്ത്.

ഞാന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവച്ച് പുരികം കൂര്‍പ്പിച്ചു.

“ഈ കുട്ടിക്ക് ഉണ്ടക്കണ്ണില്ല അമ്മേ.... ചെറിയ തലയും ആണ്... ഒരു കൈ നോക്കട്ടേ...??” അനിയന്‍ ചോദിച്ചു.

“ഞാന്‍ പറഞ്ഞില്ലേ നിന്‍റെ ചേട്ടനോട് ചോദിക്കാന്‍...”

“നിനക്ക് വേറെ പണിയൊന്നും ഇല്ലേ ചെക്കാ... മര്യാദക്ക് പഠിക്കാന്‍ നോക്കാണ്ട്... അതെങ്ങനാ അമ്മയല്ലേ സപ്പോര്‍ട്ട്...” എന്‍റെ മൂക്കിന്‍റെ അറ്റം ചുവന്നു.

“ചേട്ടനാ പെണ്ണിനോടുള്ള ദേഷ്യാ അമ്മേ...”

“ആ... ദേഷ്യം തന്നാ... ഒറ്റ ഒരുത്തീം ശരിയല്ല...”

“ദേ ചെക്കാ... എന്‍റെ വായിലിരിക്കണത് കേക്കണ്ടാ നീ... നല്ല നാല് വര്‍ത്താനം അവളുടെ മുഖത്ത് നോക്കി പറയാതെ ഇങ്ങ് പോന്നിട്ട്... ഇപ്പൊ സ്ത്രീകളെ മൊത്തം കുറ്റം പറയുന്നോ...??”
അമ്മ കഷ്ണം നുറുക്കുന്ന കത്തി എന്‍റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“അവളെ കുറ്റം പറയണ്ട... ഇപ്പൊ വന്ന ആലോചനയേ അവള്‍ക്ക് ചേരൂ...” ഞാന്‍ വീണ്ടും പുസ്തകം തുറന്നു.

“നീ ഈ കാരറ്റ് അങ്ങ് തിന്നേ... ആ സങ്കടം അങ്ങ് പോട്ടെ...” അമ്മ കാരറ്റ് നീട്ടി.

“ചേട്ടന് നമ്മുടെ അമ്മയെപോലെ നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ നോക്കിയാ പോരായിരുന്നോ...??”
അനിയന്‍ അമ്മയെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ച് തന്നെയാവും അത് പറഞ്ഞത്, അവനും കിട്ടി ഒരു കാരറ്റ്.

“സ്വഭാവം നെറ്റിയില്‍ ഒട്ടിച്ചല്ലേ എല്ലാവരും നടക്കുന്നേ...”
ഞാന്‍ കാരറ്റ് തിന്നുകൊണ്ട് പറഞ്ഞു.

“അതൊക്കെ മനസ്സിലാക്കാന്‍ പറ്റണമെടാ... ഞാനും നിന്‍റെ അച്ഛനും തന്നെ കണ്ടില്ലേ...”

“അത് നേരാ... ഇവര് വഴക്കിടുന്നത് പോലും ആണ്ടിലോരിക്കലാ...”
അനിയന്‍ രണ്ടാമത്തെ കാരറ്റും സ്വന്തമാക്കി.

“ഓ... ഭയങ്കരം തന്നെ... അച്ഛന്‍ എല്ലാം ക്ഷമിക്കുന്നോണ്ടാ... അല്ലാതെ അമ്മയുടെ സ്വഭാവം കൊണ്ടൊന്നും അല്ല...”
ഞാന്‍ പൂര്‍ണമായും സ്ത്രീ വിരോധി ആയോ എന്ന് ഞാന്‍ തന്നെ സംശയിച്ചു തുടങ്ങിയിരുന്നു.

“ക്ഷമിക്കുന്നതല്ലടാ... പരസ്പരം മനസ്സിലാക്കുന്നതാ... ഞങ്ങള്‍ക്ക് ഒരേ മനസ്സാ... ഒരു തരം ടെലിപ്പതി...”

“പിന്നേ... മാങ്ങാത്തൊലി...”

“നിനക്ക് കാണണോ... നോക്കിക്കോ... എനിക്കിന്ന്‍ പൈനാപ്പിള്‍ തിന്നാന്‍ നല്ല ആഗ്രഹമുണ്ട്... നിങ്ങടെ അച്ഛന്‍ അത് വാങ്ങിക്കൊണ്ടേ വരൂ... അതും പറയാതെ തന്നെ... നോക്കിക്കോ...”

“ആഹാ... എന്നാ കാണാം...”

“ഒന്ന് പോടാ ചെക്കാ... നീ കണ്ടോ...” അമ്മ ആവേശത്തോടെ തക്കാളികള്‍ അരിഞ്ഞുതള്ളി.

“എന്‍റെ ഫോണ്‍ എന്ത്യേടാ...”
ഞാന്‍ അരിശത്തോടെ അവിടെ നിന്നും എഴുന്നേറ്റ് പോയി.

        പിന്നീടുള്ള ഓരോ നിമിഷവും ആകാംക്ഷയുടെതായിരുന്നു. അമ്മ വാതിലിലേക്ക് നോക്കിക്കൊണ്ട് നാനാവിധ പച്ചക്കറികളെ കൊത്തിനുറുക്കി. അനിയന്‍ ചാനലുകളെ അലക്ഷ്യമായി മാറ്റിക്കൊണ്ടിരുന്നു. ഞാന്‍ മൊബൈലില്‍ മെസ്സേജുകള്‍ അയച്ചും സോഷ്യല്‍ മീഡിയയില്‍ വിപ്ലവം പറഞ്ഞും സമയം നീക്കി.

            ഒടുവില്‍... കോളിംഗ് ബെല്‍ മുഴങ്ങി...

“അഞ്ഞൂറ് രൂപക്ക് ബെറ്റ്... പൈനാപ്പിള്‍...??”
 അമ്മ വാതിലിന് നേരെ ഓടിക്കൊണ്ട് ചോദിച്ചു. അമ്മയുടെ ഉത്സാഹം എന്നെയും ആകാംക്ഷാഭരിതനാക്കി.

“അഞ്ഞൂറിന് ബെറ്റ്...” ഞാനും വിളിച്ച് പറഞ്ഞു.

       അച്ഛന്‍ പതിവുപോലെ തോള്‍സഞ്ചിയും കയ്യില്‍ തുണിസഞ്ചിയുമായി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. പ്ലാസ്റ്റിക് ബാഗുകളെ അച്ഛന്‍ പണ്ടേ ബഹിഷ്കരിച്ചതാണ്. തുണി സഞ്ചി കയ്യില്‍ കരുതും കടയില്‍ പോകുമ്പോള്‍.
സഞ്ചികള്‍ അമ്മയെ ഏല്‍പ്പിച്ചിട്ട് അച്ഛന്‍ സോഫയില്‍ ഇരുന്ന് പത്രം തുറന്നു.

         എല്ലാവരും അമ്മയുടെ പുറകേ അടുക്കളയിലേക്ക് ഓടുന്നത് കണ്ട് അച്ഛനും പരിഭ്രമത്തോടെ പത്രവും വലിച്ചെറിഞ്ഞ് പുറകേ പാഞ്ഞു.

“എന്താ... എന്താ... വല്ല പാമ്പും ആണോ...??”
അച്ഛന്‍ കിതച്ചുകൊണ്ട് ചോദിച്ചു...

“ശൂ... മിണ്ടല്ലേ... അതൊന്നും അല്ല...” അനിയന്‍ ചുണ്ടില്‍ വിരല്‍ വച്ച് കൊണ്ട് പറഞ്ഞു.

        അമ്മയും ഞാനും തുണിസഞ്ചിയിലേക്ക് തലയിട്ടു. ഞങ്ങളുടെ തല കൂട്ടിയിടിച്ചു. അമ്മ ഓരോന്നായി സഞ്ചിയില്‍ നിന്നും സാധനങ്ങള്‍ പുറത്തെടുത്തു.

          പഞ്ചസാര, കറി പൌഡറുകള്‍, പൈനാപ്പിള്‍, ഗോതമ്പുപൊടി, നാളികേരം...

അതെ....

പൈനാപ്പിള്‍...

അമ്മ വിശ്വവിജയിയെപ്പോലെ പൈനാപ്പിള്‍ ഉയര്‍ത്തിപ്പിടിച്ചു...

          ശാസ്ത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് അമ്മയും അച്ഛനും ടെലിപ്പതിയിലൂടെ പൈനാപ്പിള്‍ സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്നു...

            അനിയന്‍ അവിശ്വസനീയതയോടെ അച്ഛന്‍റെ മുഖത്തേക്ക് നോക്കി. അമ്മ അഹങ്കാരത്തോടെ എന്‍റെ മുഖത്തേക്കും. ഞാന്‍ പരാജിതനായിരിക്കുന്നു.

           അഞ്ഞൂറ് രൂപ അമ്മക്ക് നേരെ നീട്ടുമ്പോള്‍ അമ്മ പറഞ്ഞു.
“എനിക്ക് അഞ്ഞൂറ് ഒന്നും വേണ്ടാ... നിന്‍റെ സ്ത്രീകളോടുള്ള പുച്ഛം മാറ്റിയാ മതി... ഞങ്ങളെ കണ്ട് പഠിച്ചൂടെ നിനക്ക് സ്നേഹം എന്താണെന്ന്...”

അമ്മ അച്ഛന്‍റെ കൈ ചേര്‍ത്ത് പിടിച്ചു... അച്ഛന്‍ എന്നെ നോക്കി കണ്ണിറുക്കി...




Comments

  1. ഭാഷയും അവതരണവും ഇതിനു മുൻപത്തെ സൃഷ്ടികളിലേത് പോലെ തന്നെ ഗംഭീരം. വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല..
    ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ഒരു കുടുംബാന്തരീക്ഷം വായനക്കാരന്റെ മനസ്സിൽ വ്യക്തമായി വരച്ചിടാൻ കഴിയുന്നുണ്ട് ഈ വരികൾക്ക്. പഴയ തലമുറയെ പുച്ഛം മാത്രമുള്ള യുവാക്കൾക്ക് അവരിലെ നന്മ തിരിച്ചറിയാൻ ഒരു പ്രചോദനം കൂടിയാകും..
    തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിയ മകന്റെ ജീവിതാനുഭവത്തെ എങ്ങനെ നോക്കിക്കാണണം എന്ന് ലളിതമായി പഠിപ്പിച്ച അമ്മയ്ക്ക് അഭിനന്ദനങ്ങൾ..

    കഥയിലെ പ്രതിനായികയെ കുറച്ചുകൂടി സീനുകളിൽ ഉൾപ്പെടുത്താമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്..
    'പൈനാപ്പിൾ സന്ദേശങ്ങൾ' വായിക്കുന്ന കമിതാക്കളുടെ കണ്ണ് തുറപ്പിക്കാൻ അത് സാധിച്ചേക്കും എന്നൊരു പ്രതീക്ഷ...

    ഇനിയും പ്രതീക്ഷിക്കുന്നു.. ഇത്തരം സൃഷ്ടികൾ..
    പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ..

    ReplyDelete
    Replies
    1. Hashmi : വിശദമായ നിരൂപണത്തിന് ഒരുപാട് നന്ദി... നിർദേശങ്ങൾക്കും... കഥ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്... പ്രതിനായികയുടെ ഭാഗങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു... വായനക്കാരന് കുടുംബാന്തരീക്ഷം അനുഭവപ്പെട്ടു എന്നത് എഴുത്തുകാരൻ എന്ന നിലയിൽ ഒരുപാട് സന്തോഷം തരുന്നു... ഇനിയും നന്നായി എഴുതാൻ ശ്രദ്ധിക്കാം... ��

      Delete
  2. അനുഭവങ്ങൾ കഥയായി മാറുമ്പോൾ അത് വായനക്കാരന് സ്വന്തം ജീവിതത്തിന്റെ ഒരേടായി അനുഭവപ്പെടും..ഈ പൈനാപ്പിൾ കഥ പോലെ..;)

    ReplyDelete
    Replies
    1. Jewel : നന്ദി അളിയാ... ഇനിയും അനുഭവങ്ങൾ കഥകളായി പ്രതീക്ഷിക്കാം... 👍

      Delete
  3. Replies
    1. Wow... Thanks alot for reading... :) And really delighted to get a feedback from you... :)

      Delete
  4. Kollam machine... nice language... keep it up.

    ReplyDelete
  5. Ninte kadha 3 praavasyam vaayichu, mukallil ullavarude commentsum vaayichu. Plot kollaam presentation stylum kollaam. Language technical issues und but athu mind cheyyanda. Kooduthal technical aavaathirikunnathaa nallath.

    ReplyDelete
    Replies
    1. Thanks for a great review Gopichettaa... Ending onnukoode rewrite cheyyaan nokkaam... Will post more stories soon...!! :)

      Delete
  6. Its a nice Story... i really like it... ithupolulla kadhakal iniyum pratheekshikkunnu...

    ReplyDelete
    Replies
    1. Thanks Jaibin Chettaa... Iniyum kadhakal pratheekshikkam...!! :)

      Delete
  7. Nanaittund enik ishtaai

    ReplyDelete
  8. കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും കൂടെ അനുഭവത്തിന്റെ ശരിപകർപ്പും ഒന്നിക്കുമ്പോൾ ഏതു കഥയും പൈനാപ്പിൾ പോലെ മധുരിക്കും..

    ReplyDelete
  9. Valare nannayitundu.. Valare lalithamaaya avatharanam.. Kooduthal jeevithanuvhavangal pratheekshikunnuuu

    ReplyDelete
  10. Woow kiduuuuu... really great.. 👌👍👍👍

    ReplyDelete
  11. Enikum vennamayirunu oru kashnam pineapple...! It feels so good...!

    ReplyDelete

Post a Comment

അഭിപ്രായങ്ങൾ ഇവിടെ തന്നെ രേഖപ്പെടുത്തുക... ഇവിടെ എഴുതുന്ന ഓരോ വാക്കും ഏറെ വിലപ്പെട്ടതാണ്...!!

Popular posts from this blog

മൂലം പിറന്ന മങ്ക...!!

ആക്റ്റ് നമ്പർ 43 ഓഫ് 2005

ജാനകിയുടെ വാല്