മുഖങ്ങൾ...!!



“ഇത്രയും സുന്ദരിയായ ഒരുത്തിയെ ഞാന്‍ ഇതിനുമുന്‍പ് ഭോഗിചിട്ടില്ല....”

അയാള്‍ എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് തുടര്‍ന്നു.

“നിന്‍റെ കണ്ണുകള്‍ക്ക് വല്ലാത്തൊരു വശീകരണശേഷി ഉണ്ട്....”

അയാളെ ദേഹത്തുനിന്ന് നീക്കി ഞാന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. അയാള്‍ അപ്പോള്‍ ബോട്ടിലിലെ ശേഷിച്ച മദ്യവും വായിലാക്കാനുള്ള ശ്രമത്തിലായിരുന്നു.

“എന്താടീ നിന്‍റെ പേര്...??”

ഒരു പുഞ്ചിരിയിലോതുങ്ങി എന്‍റെ മറുപടി.

“അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.... അല്ലേ....??”

ഞാന്‍ മെല്ലെ എഴുന്നേറ്റ് തറയില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന എന്‍റെ തന്നെ വസ്ത്രങ്ങള്‍ എടുക്കാന്‍ തുനിഞ്ഞു.

“വേണ്ടാ... വസ്ത്രങ്ങളുടെ മറവില്‍ ഈ സൗന്ദര്യം മങ്ങിപ്പോകും....”

അയാള്‍ കാമാതുരമായ ഒരു ചിരി ചിരിച്ചു. ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിലെല്ലാം ചുട്ടുപൊള്ളുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ അടുക്കളയിലേക്ക് നടന്നു.

ഫ്രിഡ്ജില്‍ കാര്യമായി ഒന്നും തിന്നാന്‍ കണ്ടില്ല. തിരച്ചിലിനൊടുവില്‍ ഒരു ആപ്പിള്‍, കുറച്ച് ജാം, പകുതി പാക്കറ്റ് ബ്രെഡ്‌ എന്നിവ കിട്ടി. ബ്രെഡില്‍ ജാം തേച്ച് ആപ്പിളുമായി ഞാന്‍ ബെഡ്ഡിനടുത്തേക്ക് നടന്നു. ആപ്പിള്‍ മുറിക്കാനായി ഒരു കത്തിയും.

“കഷ്ടിച്ച് ഒരു പതിനെട്ട് കാണും, ശരീരം കൊണ്ട് കൂടിയാല്‍ ഇരുപത്, അല്ലയോടി....??”

“ഉം...”

ഇന്നലെ രാത്രി എന്തോ കഴിച്ചതാണ്, ശാരീരികാദ്ധ്വാനത്തിന്‍റെ നീണ്ട ഒരു രാത്രി മിച്ചം വച്ചത് കടുത്ത വിശപ്പ് മാത്രമാണ്. ഒരു കഷ്ണം ആപ്പിളും ബ്രെഡും കഴിച്ചപ്പോഴാണ് ആശ്വാസമായത്. ആപ്പിള്‍ മുറിച്ച് ഞാന്‍ അയാള്‍ക്കും കൊടുത്തു.

“ഈ പ്രായത്തില്‍ എങ്ങനെയാടീ കൊച്ചേ ഈ പണിക്ക്....”

വീണ്ടും എന്നേ ബെഡിലേക്ക് വലിച്ചിട്ട് വരിഞ്ഞ് മുറുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

ഞാന്‍ പുഞ്ചിരിച്ചു.

“ഒരിക്കല്‍ നശിച്ചാല്‍ പിന്നെ....”

എന്‍റെ മറുപടി ബോധിക്കാത്തവണ്ണം അയാള്‍ ക്ഷുഭിതനായി.

“എതവനാ ഈ കൊച്ചിനെ.... ഈ പണിക്ക്.... അവനെയൊക്കെ കയ്യീക്കിട്ടിയാ അരിയണം... നേരാ കൊച്ചേ... ഒരിക്കപ്പിഴച്ചാ പിഴച്ചതാ... ഇനിയിപ്പോ പറഞ്ഞിട്ടെന്താ....”

അയാള്‍ എന്‍റെ മാറിലേക്ക് ചാഞ്ഞു. വേദന കടിച്ചമര്‍ത്തി ഞാന്‍ പിടഞ്ഞു.



“ഇതുപോലൊരു ആയുധം കയ്യില്‍ കരുതിയാല്‍ മതി കൊച്ചേ....!!”

ആപ്പിള്‍ അരിയാന്‍ എടുത്ത കത്തി എന്‍റെ കയ്യിലേക്ക് വച്ചിട്ട് അയാള്‍ വീണ്ടും തല എന്‍റെ മാറിലേക്ക് താഴ്ത്തി.

“അവന്‍റെ മുഖം ഓര്‍മ്മകാണില്ലേ... ആദ്യമായി നിന്നെ.... ഇനിക്കണ്ടാ വച്ചേക്കണ്ടാ... അരിഞ്ഞ് തള്ളിയെക്കണം... എന്നിട്ട് ഇങ്ങു പോരേ... ഞാന്‍ നോക്കിക്കോളാം ബാക്കി...”

ആ വാക്കുകള്‍ എന്‍റെ കാതില്‍ മാറ്റൊലികൊള്ളും പോലെ തോന്നി. ഞാന്‍ കത്തിയില്‍ പിടിമുറുക്കി. വല്ലാത്തൊരു ധൈര്യം. അയാളുടെ വാക്കുകളും, കൈപ്പിടിയിലെ കത്തിയും.

അയാള്‍ അപ്പോള്‍ എന്‍റെ ഇടുപ്പിന്‍റെ ബലം പരിശോധിക്കുകയായിരുന്നു. ഞാന്‍ അയാളുടെ താടി മെല്ലെ പിടിച്ചുയര്‍ത്തി. അയാളിലും ഞാന്‍ അതേ മുഖം കണ്ടു. ആര്‍ത്തിയോടെ മാംസം തിന്നുന്ന വേട്ടപ്പട്ടിയുടെ മുഖം.

കൈപ്പിടിയിലെ കത്തിക്കും വല്ലാതെ ദാഹിക്കുന്നതായി തോന്നി.... എന്‍റെ ആത്മാവിനും.... ഓരോ മുഖവും പിച്ചിച്ചീന്തി വികൃതമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.... മുഖംമൂടി ഇല്ലാത്ത അനാവൃത മുഖങ്ങളെ അത്രമേല്‍ ഞാന്‍ വെറുത്തിരുന്നു.... എന്‍റെ കത്തി വായുവില്‍ ഉയര്‍ന്നു.... കത്തിയുടെ ദാഹം മാറ്റുമ്പോള്‍, ആ ഉന്മാദപാനീയം എന്‍റെ ആത്മാവിലും ചുവപ്പ് പരത്തി.... മുഖങ്ങള്‍ എന്നെ കളങ്കിതയാക്കുന്നു...... രക്തം വിശുദ്ധയും....!!    



Comments

  1. Kollaam... Nalloru plot aannu... Kurach koodi develop cheyaan orupaadu space und...

    ReplyDelete
  2. Great story.kadhakarane nalloru bhavi kanununde.all the best :-)

    ReplyDelete
  3. Great story.kadhakarane nalloru bhavi kanununde.all the best :-)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Great story.kadhakarane nalloru bhavi kanununde.all the best :-)

    ReplyDelete

Post a Comment

അഭിപ്രായങ്ങൾ ഇവിടെ തന്നെ രേഖപ്പെടുത്തുക... ഇവിടെ എഴുതുന്ന ഓരോ വാക്കും ഏറെ വിലപ്പെട്ടതാണ്...!!

Popular posts from this blog

മൂലം പിറന്ന മങ്ക...!!

പൈനാപ്പിള്‍ സന്ദേശങ്ങള്‍...!!

ആക്റ്റ് നമ്പർ 43 ഓഫ് 2005

ജാനകിയുടെ വാല്