ഗോവിന്ദന്‍ എന്താ മരിക്കാത്തെ...??



  
 കാലപുരിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു... പ്രശ്നം ഗുരുതരം തന്നെ... കാലന്‍ ചിന്താമഗ്നനായി... മറ്റു മതങ്ങളില്‍ ഒന്നും കേട്ട്കേള്‍വി പോലും ഇല്ലാത്ത കാര്യം... അതും മരണത്തിന് സ്പെഷ്യല്‍ ദൈവം ഉള്ള ഈ മതത്തില്‍... ജോലി ശരിക്ക് ചെയ്യുന്നില്ലാന്ന്‍ പറയില്ലേ 33x107 ദൈവകുല അന്തേവാസികള്‍...



സംഗതി ലളിതം ഗോവിന്ദന്‍ എന്നൊരു എംഎ എല്ലെല്‍ബീക്കാരന്‍ മരിക്കേണ്ട സമയം കഴിഞ്ഞിട്ട് രണ്ടുരാത്രി ഇരുട്ടിവെളുത്തു... പക്ഷെ കക്ഷി ഇപ്പോഴും കൃത്യം ആയിരത്തിമുന്നൂറ്റിയിരുപത്തിമൂന്ന് കിലോമീറ്റർ താഴെ നാണപ്പന്‍റെ ചായക്കടയിൽ ഇരുന്ന് മാതൃഭൂമി വായിക്കുകയാണ്...



       ചിത്രഗുപ്തൻ രാവിലെതൊട്ട് കണക്ക്പുസ്തകവും തുറന്ന് വച്ച് ഇൻവേഴ്‌സ് ട്രിഗൊണോമെട്രി വരെ പരീക്ഷിച്ചിട്ടും ഗോവിന്ദന്‍റെ കണക്ക് അങ്ങോട്ട് ശരിയാവുന്നില്ല... കൊല്ലവർഷം 1171 ജൂൺ 20 ന് പത്തേ ഇരുപത്തി മൂന്നിന് ജനിച്ച ഗോവിന്ദൻ ഈ കഴിഞ്ഞ ആഗസ്റ്റ് 1 ന് കാലാപുരിയിൽ എത്തിച്ചേരേണ്ടതാണ്... കൃത്യമായി പറഞ്ഞാൽ രണ്ടീസം മുൻപ്...   



        ആഗസ്റ്റ് 1 രാത്രി 9 മണിക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോയ രമേശന്‍റെ ഭാര്യയുടെ തൊടിയിൽ ഗോവിന്ദനെ വിഷം തീണ്ടാൻ കാലൻ 200ml ഉഗ്രവിഷം ഉള്ള കിങ്‌കോബ്രയെ പ്രതിഷ്ഠിച്ചതാണ് ആദ്യം പരാജയപ്പെട്ടത്... ഗോവിന്ദൻ ചവിട്ടേണ്ട പാമ്പിനെ ചവിട്ടിയത് അന്നത്തെ സന്ദർശകൻ ബഷീർ കൊണ്ടോട്ടി... പഹയൻ ചത്തില്ലെന്ന്‍ മാത്രമല്ല കിട്ടിയ തക്കത്തിന് പത്തലൂരി കൊതിതീരെ കോബ്രയുടെ മുതുകത്ത് ഖദീജാ വിലാപം കഥകളി തന്നെ നടത്തിക്കളഞ്ഞു... ഓൻ പടച്ചോന്‍റെ ഡിപ്പാര്‍ട്ട്‌മെന്‍റ് ആയിപ്പോയി... കാലന്‍റെ ലിസ്റ്റിൽ എങ്ങാൻ ആയിരുന്നേൽ പിറ്റേന്നത്തെ ചരമക്കോളത്തിൽ ഇളിച്ചിരുന്നേനെ...
       



      ആഗസ്റ്റ് 2 ന് കാലത്തേ തന്നെ നടക്കാൻ ഇറങ്ങിയ ഗോവിന്ദൻ തോമാച്ചേട്ടന്‍റെ ഈരാളി ലോറിയിൽ തീരേണ്ടതാണ് സെന്‍റ് തോമാ ചർച്ച് കണ്ട് അന്നാദ്യമായി കുരിശുവരച്ചത് കൊണ്ട് പുണ്യാളന്‍റെ ദയാഹർജിയിൽ കാർത്താവിന്‍റെ സീൽ അടിച്ച കുറിപ്പ് കിട്ടി കാലന്‍റെ  കയ്യിൽ... ഗോവിന്ദന് വീണ്ടും ജാമ്യം...




       ഒന്നിൽ പിഴച്ചാൽ എന്നോണം ഇനി അവസാന അവസരം... ഇതുകൂടി പരാജയപ്പെട്ടാൽ ഗോവിന്ദന് അടുത്തോന്നും മരണത്തിന്‍റെ അസ്കിത പറഞ്ഞിട്ടില്ല... കാലനോ... സസ്‌പെൻഷൻ ഷുവർ... 


       
          എടുത്തു ചാടി ഒന്നിനും വയ്യ, അവസാന ശ്രമമാണ്, മുന്നൊരുക്കം നിർബന്ധം... ഗോവിന്ദന്‍റെ ജാതകം, ബർത്ത് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പാൻകാർഡ് എല്ലാം മുന്നിൽ നിരന്നു... ചിത്രഗുപ്തൻ കണക്ക്പുസ്തകം നിവർത്തി മുടിയിഴകീറി പരിശോധന തുടങ്ങി... അധികം വൈകിയില്ല... ഒരലർച്ച... "യുറീക്കാ....!!" 



          

സംഗതി ലളിതം കണക്ക്പുസ്‌തക പ്രകാരം ജനിക്കേണ്ട സമയത്തല്ല സിസേറിയൻ ഗോവിന്ദൻ എന്ന അവതാരം റിലീസ് ആയത്... ആധാർകാർഡുമായി ലിങ്ക് ചെയ്യാത്ത ചിത്രഗുപ്തന്‍റെ കണക്ക് പുസ്തകം ഈ സംഗതി അറിഞ്ഞിട്ട് കൂടിയില്ല... അൽപായുസ്സ്കാരൻ ഗോവിന്ദൻ കത്രികപ്രയോഗത്തിലൂടെ ജനിച്ചത് ദീർഘായുസ്സുള്ള ജാതകത്തിൽ...!!



         അന്നുച്ചക്ക് നാണപ്പന്‍റെ ചായക്കടയിൽ 33kv വെള്ളിടിവെട്ടി... ഗോവിന്ദന്‍റെ മാതൃഭൂമി വരെ കരിഞ്ഞുപോയി....!!



അശുഭം...!!





Comments

  1. കിടു... അവസാനത്തെ ലൈൻ ആണ് പഞ്ച് :D

    ReplyDelete
  2. മനോഹരം.. കാലന്റെ കലികാലം...

    ReplyDelete
  3. Superrr 👌👌. Arinjilla kuttiiii itra nannayi story ezhuthumennu. Aarum enodu parenjathumila 😂. Great work bro. 👍

    ReplyDelete
  4. kadha kalaki...������

    ReplyDelete
  5. Simple story bt each line with kidilan sequences.. Polichu...

    ReplyDelete
  6. Good work... Nalla homework cheythatund, happy for that... Convey cheyaan sramichathokke convey aayitund... Language different aanu, well it's improved & impressive... Excepting more...

    ReplyDelete
  7. ....പാന്‍ കാര്‍ഡ് പാസ്പോര്‍ട്ട്....
    ആ paragraph ഒഴികെ എല്ലാം എനിക്കിഷ്ട്ടമായി... കിടു ;)

    ReplyDelete
  8. ....പാന്‍ കാര്‍ഡ് പാസ്പോര്‍ട്ട്....
    ആ paragraph ഒഴികെ എല്ലാം എനിക്കിഷ്ട്ടമായി... കിടു ;)

    ReplyDelete
  9. Ha ha :P nice aayittindu.
    I like the way you bring in atheism via religion :D

    ReplyDelete
  10. Ha ha :P nice aayittindu.
    I like the way you bring in atheism via religion :D

    ReplyDelete

Post a Comment

അഭിപ്രായങ്ങൾ ഇവിടെ തന്നെ രേഖപ്പെടുത്തുക... ഇവിടെ എഴുതുന്ന ഓരോ വാക്കും ഏറെ വിലപ്പെട്ടതാണ്...!!

Popular posts from this blog

മൂലം പിറന്ന മങ്ക...!!

പൈനാപ്പിള്‍ സന്ദേശങ്ങള്‍...!!

ആക്റ്റ് നമ്പർ 43 ഓഫ് 2005

ജാനകിയുടെ വാല്