മൂലം പിറന്ന മങ്ക...!!

29 വയസ്സിന് വിവാഹ കമ്പോളത്തിൽ വലിയൊരു സ്ഥാനമുണ്ട്… 30 കഴിഞ്ഞവരും ഓൺലൈൻ ഷോപ്പിങ് സൈറ്റിലെ വിലയെന്നപോലെ 29 വയസ്സിൽ തന്നെ കടിച്ചുതൂങ്ങി കിടക്കുക പതിവാണ്… അങ്ങനെ പലവട്ടം 29ആം പിറന്നാൾ ആഘോഷിച്ച ഒരുപാട് പേരുണ്ട് ഇവിടെ…
ഇത് ഇന്ത്യ ആണ്… അന്ധവിശ്വാസങ്ങളുടെ സ്വന്തം നാട്… പറഞ്ഞു വരുന്നത് വിവാഹത്തിന്റെ കാര്യമാണേ… 30 കഴിഞ്ഞ ചെക്കന്മാരെ ഇവിടെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്... 25 കഴിഞ്ഞ പെൺകുട്ടികളേയും…
ഇനി പ്രായം പോട്ടെ… എനിക്കിപ്പോൾ 29 ആയതല്ലേ ഉള്ളു… ഒരു വർഷത്തിനുള്ളിൽ ഇത്രയും വലിയ രാജ്യത്ത് നല്ലൊരു പെണ്ണിനെ കണ്ടുപിടിക്കാനാണോ പാട്…
അവിടെയാണ് പ്രശ്നം… അച്ഛന് നല്ലത് അമ്മക്ക് മോശം… അമ്മക്ക് നല്ലത് അമ്മായിക്ക് മോശം… അമ്മായിക്ക് നല്ലത് അപ്പുറത്തെ വീട്ടിലെ ആമിനത്താക്ക് മോശം… പറഞ്ഞു വരുമ്പോ ഇവർക്കൊക്കെ നല്ലത് കണ്ടുപിടിക്കാൻ ഈ വിസ്തീർണ്ണം ഉള്ള രാജ്യം മതിയാവില്ല…
നാനാത്വത്തിൽ ഏകത്വം എന്നൊരു പുളുവടി നടത്തി ഞെളിഞ്ഞു നിൽക്കുന്ന നാടാണ് നമ്മുടേത്… പക്ഷെ ആ ഏകത്വം വിവാഹക്കാര്യത്തിൽ… ങേ ഹേ…!!

"നാൻസി നല്ല കുട്ടിയല്ലേ അമ്മേ… ??"
"ദേ കണ്ട നസ്രാണികളെ വീട്ടിൽ കേറ്റിയാൽ ഉണ്ടല്ലോ…"
" എങ്കിൽ ആമിനത്താടെ മോൾ നബീസു… അമ്മക്ക് വയ്യാണ്ട് കിടന്നപ്പോ അവളല്ലേ കഞ്ഞിവച്ച് തന്നത്… നല്ല സ്നേഹമുള്ള കുട്ടീന്ന് അമ്മ പറയേം ചെയ്തു…"
" അയ്യേ… അവൾടെ കഞ്ഞിക്ക് പോലും ഒരു അത്തറ് ചൊവയാണ്… "
അന്ന് കുടിച്ച മുസ്ലിം കഞ്ഞിയെ അമ്മ നിഷ്കരുണം തള്ളിക്കളഞ്ഞു…
"ജാതീം മതോം നോക്കാതെ കെട്ടിക്കൊണ്ടു വന്നാ നിന്റെ കാലു ഞാൻ തല്ലിയോടിക്കും…!!"
പറമ്പീന്ന് കേറിവന്നപാടെ അച്ഛനും പഴയ ഹെഡ്കോൺസ്റ്റബിളായി ഉറഞ്ഞു തുള്ളി… മതം പോട്ടെ… ഹിന്ദു ഒരു വലിയ രാജ്യം മൊത്തം പടർന്നു കിടക്കുന്ന സംസ്കാര സമുദ്രം ആണല്ലോ… പക്ഷെ ജാതി…??
എത്ര ഹിന്ദുക്കൾ ഉണ്ടോ അതിനെ 2 കൊണ്ട് ഗുണിച്ച് 3 കൂട്ടിയാൽ കിട്ടുന്നത്ര ജാതികൾ ഉണ്ട് ഈ നാട്ടിൽ… അതിനിടക്കാണ് വംശനാശഭീഷണി നേരിടുന്ന എന്റെ ജാതി… തൽക്കാലം പണ്ടാരാണ്ട് പറഞ്ഞ പോലെ ജാതിപ്പേര് ഞാൻ പറയുന്നില്ല… കുലത്തൊഴിൽ വച്ചാണല്ലോ സാധാരണ ജാതി തിരിക്കുന്നത്… ചവറുപറുക്കുന്നതും കൊതുകിനെ ആട്ടുന്നതും മുതൽ ഭർത്താവിനെ രാത്രി ഇറക്കിവിട്ടിട്ട് ഭാര്യ ചെയ്യുന്ന തൊഴിലിനുവരെ ഉണ്ട് മുന്തിയ ജാതിപ്പേര്…
ഏതായാലും അവസാനം സ്വജാതിയിൽ നിന്ന് പെണ്ണുകെട്ടാൻ തന്നെ തീരുമാനിച്ചു... സ്വയം ഒരു മാട്രിമോണി ചന്തയിൽ കേറി വിലയും കെട്ടിത്തൂക്കി കാഴ്ചക്കിരുന്നു… അതിനിടെ 2 വട്ടം എന്റെ 29ആം പിറന്നാൾ ആഘോഷിച്ചു… മാട്രിമോണി വഴി വന്ന ആലോചനകൾ 2..
ഒന്നാമത്തേത് ഒരു 10ആം ക്ലാസ്സ് ഫെയിൽ രണ്ടാമത്തേത് പ്രീഡിഗ്രീ ഫെയിൽ… മിനിമം ഡിഗ്രീ വിദ്യാഭ്യാസം ഭാര്യയുടെ തിരഞ്ഞെടുപ്പിൽ മാനദണ്ഡം ആക്കിയിരുന്ന ഞാൻ ആജീവനാന്ത ബ്രഹ്മചര്യം ഭയന്ന് അതിൽ നിന്ന് പണ്ടേ പിന്മാറിയിരുന്നു… എന്നിട്ടും രണ്ടും വന്നതിനേക്കാൾ വേഗത്തിൽ ഒഴിവാക്കപ്പെട്ടു…

ഒന്നാമത്തെ ആലോചന വന്ന ഉടനെ പെൺകുട്ടിയുടെ ദേശത്തുള്ള എന്റെ അകന്ന ഒരു ബന്ധുവിന്റെ അടുത്ത് ചാര പ്രവർത്തനത്തിനേൽപ്പിച്ചു…
കഴിഞ്ഞ വർഷം ജൂൺ 20 ആം തിയതി നല്ല മഴയുള്ള ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് ചുറ്റും ടർപ്പോളിൻ കൊണ്ട് മറച്ച ഓട്ടോയിൽ മേൽപ്പറഞ്ഞ പെൺകുട്ടി കവലയിൽ വന്നിറങ്ങി… അതും പാതിരാത്രി 7.15 ന്... പോരേ പൂരം... സദാചാരം അണപൊട്ടിയൊഴുകുന്ന കൂട്ടത്തിൽ ആ ആലോചനയും ഒലിച്ചുപോയി…
രണ്ടാമത്തേത് പക്ഷെ അതിലും മോശം ബന്ധമായിരുന്നു… തയ്യൽകാരൻ സുധാകരൻ ആണ് അറയ്ക്കുന്ന മുഖത്തോടെ ആ സത്യം അച്ഛനോടും അമ്മയോടും ശബ്ദം താഴ്ത്തി പറഞ്ഞത്... ടൗണിലെ മെഡിക്കൽ ഷോപ്പിൽ നിന്ന്… ഒരു പാക്കറ്റ് വിസ്പർ (സാനിറ്ററി നാപ്കിൻ) വാങ്ങി…
"ശൂ.. പതുക്കെ… "
പൊതിയാതെ…
"ശരിക്കും…!!"
ആന്നേ… ഒരു പേപ്പർ കൊണ്ട് പോലും പൊതിയാതെ ആ പെൺകുട്ടി വീട്ടിലേക്ക് കൊണ്ട് പോയത് കണ്ട സാക്ഷികൾ രണ്ട്…!! പോരെ പൂരം… ഉമ്മറത്ത് പഠിച്ചോണ്ടിരുന്ന 10 വയസ്സുകാരൻ സച്ചിദാനന്ദയോഗേശ്വറിന്റെ ചെവി എന്റെ സ്വന്തം ചേച്ചി പൊത്തി, ഒരു ഞെട്ടലോടെ…!!
അങ്ങനെ പെണ്ണുകെട്ടാൻ മുട്ടിനിൽക്കുമ്പോൾ ആണ് അവസാനം ഒരു ആലോചന വരുന്നത്…
പെൺകുട്ടി എംബിഎ കഴിഞ്ഞതാ… സുന്ദരി, സദ്സ്വഭാവി… കാൻസർ രോഗികൾക്ക് 2 വട്ടം ഡൊണേറ്റ് ചെയ്യാവുന്ന അത്രയും മുടിയും ഉണ്ട്... നല്ല… അല്ലേൽ വേണ്ട… അങ്ങനെ മൊത്തത്തിൽ എല്ലാം കൊള്ളാം…
ആലോചന തകൃതിയായി… പെണ്ണ് ഓട്ടോയിൽ കേറാറില്ല വിസ്പർ ഒറ്റക്ക് പോയി വാങ്ങാറും ഇല്ല… ഉത്തമ ഭാര്യ… ജാതി, മതം, എന്തിന് ഉച്ചക്കും രാത്രിയും തിന്നുന്നത് വരെ ചോറ്... യോജിച്ച ബന്ധം…

ഞാൻ എന്റെ വിവാഹപ്പന്തൽ സ്വപ്നം കണ്ട് തുടങ്ങിയപ്പോൾ ആണ് (ടു ബി ഓണസ്റ്റ്, ആദിരാത്രി..!!)… അമ്മ അത് പറഞ്ഞത്… ഈ ബന്ധവും നടക്കില്ല…!!
കാരണമാണ് ഭീകരം…!! പെൺകുട്ടി മൂലം നക്ഷത്രത്തിൽ ആണ് ജനിച്ചത്… എനിക്കങ്ങു ദേഷ്യം വന്നു… മൂലം അല്ലേ പ്രോക്സിമ സെറ്റോറി ഒന്നും അല്ലല്ലോ…
"നിനക്ക് അറിയാഞ്ഞിട്ടാ മൂലം പിറന്നാൽ ചെന്നു കേറുന്ന കുടുംബം മുടിയുമെന്നാ കണിയാൻ പറഞ്ഞെ…!! നമ്മുടെ തെക്കേലെ ഗോവിന്ദന്റെ ഭാര്യ മൂലം ആയിരുന്നു… ചായക്കടയിൽ നാട്ടുച്ചക്ക് മാതൃഭൂമി വായിച്ചോണ്ടിരുന്നപ്പോഴാ അങ്ങേര് ഇടിവെട്ടേറ്റ് മരിച്ചത്…"
ഇനി ചോദ്യവുമില്ല ഉത്തരവുമില്ല… ഒടുവിൽ ഞാൻ അത് തീരുമാനിച്ചു… നിത്യബ്രഹ്മചര്യം…!! അന്തസ്സുള്ള ഇന്ത്യകാരന് അതേ ചേരു… പോപ്പുലേഷനും കൂടിവരികയാണല്ലോ…!!
_____അശുഭം_____

Nice style.. Ingane ninnu pokandu nokiko Ceasuu
ReplyDeleteSure daa... :*
Deletevishnuttaa... nannaayitto... kooduthal naale parayaam..
DeleteI find this post really hilarious and very well written ! As a 25 year old moolam piranna manka who goes and buys whisper without a cover, I'm under triple threat in the marriage market lol.. Anyway I like how you are passively aggressive and makes sarcastic jokes about the very outdated and stupid social realities of our society. Rebellion should be the norm I tell you!
ReplyDeleteകൊള്ളാം
ReplyDeleteTakarthu...😂 Keep it up. 😎👍
ReplyDeleteNannayittund vaaikaan nalla rasam und..polichu..
ReplyDelete👍👍
ReplyDelete👍👍
ReplyDeleteVery lively.... Simple... yet very honest and so much close to real life... you don't realize when you get close to the ending and once you're done, "ayyo, theernno ??" nnu thonnum... success of a writer is those 2 small words that come right from the bottom of a reader's mind... Kudos, Vishnu!!!
ReplyDeleteNice vichuu.... Really like it😃
ReplyDeleteSupper
ReplyDeleteനർമം കുറിക്ക് കൊള്ളുന്നുണ്ട്. അസ്സലായി. വിശദമായ ഒരു ചർച്ചക്കുള്ള വിഷയത്തിന് തിരികൊളുത്തിയിട്ട് കടന്നുകളഞ്ഞതുപോലെ..
ReplyDeleteഒരുതരത്തിൽ അതാ നല്ലത്. വായനക്കാർക്ക് ആത്മവിശകലനത്തിന് നല്ലൊരു വകയുണ്ട്.
😊👌"മൂലം അല്ലേ??!! പ്രോക്സിമ സെന്റൗറി ഒന്നുമല്ലല്ലോ..!!" :D
പലർക്കും നേരിട്ടുണ്ടായ അനുഭവങ്ങളുടെ ഒരു സംഗ്രഹം. ഇത് വായിക്കുന്നവർക്ക് മിനിമം സ്വന്തം വിവാഹക്കാര്യമെങ്കിലും മൂലത്തിനും ചൊവ്വക്കുമൊന്നും വിട്ടുകൊടുക്കാതെ സ്വയം തീരുമാനിച്ചാൽ മതിയായിരുന്നു.
കൂടുതൽ സൃഷ്ടികൾ പോരട്ടെ...
അഭിപ്രായങ്ങൾ വല്ലാത്ത ഊർജം തരുന്നുണ്ട് തുടർന്നും എഴുതാൻ... എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി... :)
ReplyDeleteAniyaa... Vishayavum bhaashayum nannaayitund... But athilumokke nee narrate chaytha style aannu kooduthal nannaayath... Last work-um ithum thammilulla gap, ithinte perfection kootiyitund... Nice... Rithubhethangal iniyum varum, koode velluvilliyaayi saamoohika aagolla thaapanavum... Aksharangal vataatha ezhuthukaaranaavu... Rithubhethangal iniyumundaavatte...
ReplyDeleteThanks alot :)
ReplyDeleteNannayittund :-) pazhayathilum nalla aakhyanam ! entho oru "oru..feel" okke und wordsil..
ReplyDeleteNannayittund :-) pazhayathilum nalla aakhyanam ! entho oru "oru..feel" okke und wordsil..
ReplyDeleteNice one...! Aghane njanum adhu vayichu..!
ReplyDelete