Posts

മൂലം പിറന്ന മങ്ക...!!

Image
29 വയസ്സിന് വിവാഹ കമ്പോളത്തിൽ വലിയൊരു സ്ഥാനമുണ്ട്… 30 കഴിഞ്ഞവരും ഓൺലൈൻ ഷോപ്പിങ് സൈറ്റിലെ വിലയെന്നപോലെ 29 വയസ്സിൽ തന്നെ കടിച്ചുതൂങ്ങി കിടക്കുക പതിവാണ്… അങ്ങനെ പലവട്ടം 29ആം പിറന്നാൾ ആഘോഷിച്ച ഒരുപാട് പേരുണ്ട് ഇവിടെ…  ഇത് ഇന്ത്യ ആണ്… അന്ധവിശ്വാസങ്ങളുടെ സ്വന്തം നാട്… പറഞ്ഞു വരുന്നത് വിവാഹത്തിന്റെ കാര്യമാണേ… 30 കഴിഞ്ഞ ചെക്കന്മാരെ ഇവിടെ ആർക്കും വേണ്ടാത്ത അവസ്ഥയാണ്... 25 കഴിഞ്ഞ പെൺകുട്ടികളേയും…  ഇനി പ്രായം പോട്ടെ… എനിക്കിപ്പോൾ 29 ആയതല്ലേ ഉള്ളു… ഒരു വർഷത്തിനുള്ളിൽ ഇത്രയും വലിയ രാജ്യത്ത് നല്ലൊരു പെണ്ണിനെ കണ്ടുപിടിക്കാനാണോ  പാട്…  അവിടെയാണ് പ്രശ്‌നം… അച്ഛന് നല്ലത് അമ്മക്ക് മോശം… അമ്മക്ക് നല്ലത് അമ്മായിക്ക് മോശം… അമ്മായിക്ക് നല്ലത് അപ്പുറത്തെ വീട്ടിലെ ആമിനത്താക്ക് മോശം… പറഞ്ഞു വരുമ്പോ ഇവർക്കൊക്കെ നല്ലത് കണ്ടുപിടിക്കാൻ ഈ വിസ്തീർണ്ണം ഉള്ള രാജ്യം മതിയാവില്ല…  നാനാത്വത്തിൽ ഏകത്വം എന്നൊരു പുളുവടി നടത്തി ഞെളിഞ്ഞു നിൽക്കുന്ന നാടാണ് നമ്മുടേത്… പക്ഷെ ആ ഏകത്വം വിവാഹക്കാര്യത്തിൽ… ങേ ഹേ…!! "നാൻസി നല്ല കുട്ടിയല്ലേ അമ്മേ… ??"  "ദേ കണ്ട നസ്രാണികളെ വീട്ടിൽ കേറ്റി...

ഗോവിന്ദന്‍ എന്താ മരിക്കാത്തെ...??

Image
     കാലപുരിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു... പ്രശ്നം ഗുരുതരം തന്നെ... കാലന്‍ ചിന്താമഗ്നനായി... മറ്റു മതങ്ങളില്‍ ഒന്നും കേട്ട്കേള്‍വി പോലും ഇല്ലാത്ത കാര്യം... അതും മരണത്തിന് സ്പെഷ്യല്‍ ദൈവം ഉള്ള ഈ മതത്തില്‍... ജോലി ശരിക്ക് ചെയ്യുന്നില്ലാന്ന്‍ പറയില്ലേ 33x10 7 ദൈവകുല അന്തേവാസികള്‍... സംഗതി ലളിതം ഗോവിന്ദന്‍ എന്നൊരു എംഎ എല്ലെല്‍ബീക്കാരന്‍ മരിക്കേണ്ട സമയം കഴിഞ്ഞിട്ട് രണ്ടുരാത്രി ഇരുട്ടിവെളുത്തു... പക്ഷെ കക്ഷി ഇപ്പോഴും കൃത്യം ആയിരത്തിമുന്നൂറ്റിയിരുപത്തിമൂന്ന് കിലോമീറ്റർ താഴെ നാണപ്പന്‍റെ ചായക്കടയിൽ ഇരുന്ന് മാതൃഭൂമി വായിക്കുകയാണ്...        ചിത്രഗുപ്തൻ രാവിലെതൊട്ട് കണക്ക്പുസ്തകവും തുറന്ന് വച്ച് ഇൻവേഴ്‌സ് ട്രിഗൊണോമെട്രി വരെ പരീക്ഷിച്ചിട്ടും ഗോവിന്ദന്‍റെ കണക്ക് അങ്ങോട്ട് ശരിയാവുന്നില്ല... കൊല്ലവർഷം 1171 ജൂൺ 20 ന് പത്തേ ഇരുപത്തി മൂന്നിന് ജനിച്ച ഗോവിന്ദൻ ഈ കഴിഞ്ഞ ആഗസ്റ്റ് 1 ന് കാലാപുരിയിൽ എത്തിച്ചേരേണ്ടതാണ്... കൃത്യമായി പറഞ്ഞാൽ രണ്ടീസം മുൻപ്...            ...

മുഖങ്ങൾ...!!

Image
“ഇത്രയും സുന്ദരിയായ ഒരുത്തിയെ ഞാന്‍ ഇതിനുമുന്‍പ് ഭോഗിചിട്ടില്ല....” അയാള്‍ എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് തുടര്‍ന്നു. “നിന്‍റെ കണ്ണുകള്‍ക്ക് വല്ലാത്തൊരു വശീകരണശേഷി ഉണ്ട്....” അയാളെ ദേഹത്തുനിന്ന് നീക്കി ഞാന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. അയാള്‍ അപ്പോള്‍ ബോട്ടിലിലെ ശേഷിച്ച മദ്യവും വായിലാക്കാനുള്ള ശ്രമത്തിലായിരുന്നു. “എന്താടീ നിന്‍റെ പേര്...??” ഒരു പുഞ്ചിരിയിലോതുങ്ങി എന്‍റെ മറുപടി. “അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.... അല്ലേ....??” ഞാന്‍ മെല്ലെ എഴുന്നേറ്റ് തറയില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന എന്‍റെ തന്നെ വസ്ത്രങ്ങള്‍ എടുക്കാന്‍ തുനിഞ്ഞു. “വേണ്ടാ... വസ്ത്രങ്ങളുടെ മറവില്‍ ഈ സൗന്ദര്യം മങ്ങിപ്പോകും....” അയാള്‍ കാമാതുരമായ ഒരു ചിരി ചിരിച്ചു. ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിലെല്ലാം ചുട്ടുപൊള്ളുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജില്‍ കാര്യമായി ഒന്നും തിന്നാന്‍ കണ്ടില്ല. തിരച്ചിലിനൊടുവില്‍ ഒരു ആപ്പിള്‍, കുറച്ച് ജാം, പകുതി പാക്കറ്റ് ബ്രെഡ്‌ എന്നിവ കിട്ടി. ബ്രെഡില്‍ ജാം തേച്ച് ആപ്പിളുമായി ഞാന്‍ ബെഡ്ഡിനടുത്തേക്ക് ...

പൈനാപ്പിള്‍ സന്ദേശങ്ങള്‍...!!

Image
അമ്മയൊന്നു ചിരിക്കുക മാത്രം ചെയ്തു. അനിയന്‍ എന്‍റെ മുഖത്തേക്കും അമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി. “നിന്‍റെ ചേട്ടനോട് ചോദിക്ക്, അവനാവുമ്പോ കൃത്യമായി മറുപടി കിട്ടും...” “ദെ... അമ്മേ...” എനിക്ക് കലിയിളകി. “അവന്‍റെ ദേഷ്യം കണ്ടോ... അവള് പോയതിന് എന്നോട് തട്ടിക്കേറീട്ട് കാര്യമെന്താടാ... അവളുടെ ഉണ്ടക്കണ്ണും വലിയ തലയും കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ഇങ്ങനാവും ഒടുക്കമെന്ന്...??” “അത് ഞാനും കേട്ടതാ...” അനിയന്‍റെ വക്കാലത്ത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവച്ച് പുരികം കൂര്‍പ്പിച്ചു. “ഈ കുട്ടിക്ക് ഉണ്ടക്കണ്ണില്ല അമ്മേ.... ചെറിയ തലയും ആണ്... ഒരു കൈ നോക്കട്ടേ...??” അനിയന്‍ ചോദിച്ചു. “ഞാന്‍ പറഞ്ഞില്ലേ നിന്‍റെ ചേട്ടനോട് ചോദിക്കാന്‍...” “നിനക്ക് വേറെ പണിയൊന്നും ഇല്ലേ ചെക്കാ... മര്യാദക്ക് പഠിക്കാന്‍ നോക്കാണ്ട്... അതെങ്ങനാ അമ്മയല്ലേ സപ്പോര്‍ട്ട്...” എന്‍റെ മൂക്കിന്‍റെ അറ്റം ചുവന്നു. “ചേട്ടനാ പെണ്ണിനോടുള്ള ദേഷ്യാ അമ്മേ...” “ആ... ദേഷ്യം തന്നാ... ഒറ്റ ഒരുത്തീം ശരിയല്ല...” “ദേ ചെക്കാ... എന്‍റെ വായിലിരിക്കണത് കേക്കണ്ടാ നീ... നല്ല നാല് വര്‍ത്താനം അവളുടെ മുഖത്ത് നോക്കി പ...

തമോവേദം : നിരൂപണം

Image
എല്ലാ മനുഷ്യരിലും നന്മയുണ്ട്, എന്ന് പറയുന്നത് ശെരി,  എല്ലാ മനുഷ്യരിലും തിന്മയുണ്ട് എന്ന് പറയുന്നത് മറ്റൊരു ശെരി, എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട് എന്ന് പറയുന്നതും ശെരിതന്നെ. ഈ നന്മ തിന്മകളില് തിന്മമാത്രം ഒരാള് തിരഞ്ഞെടുത്താല് എന്താകും അവസ്ഥ? അത്യുന്നതങ്ങളില് ദൈവം കണ്ണടയ്ക്കുമ്പോള് തമോഗര്ത്തങ്ങളില് ഇരുളിന്റെ ചക്രവര്ത്തിമാര് പല്ലിളിക്കുന്നു. തമോവേദം!, പേര് സൂചിപ്പിക്കുന്നതുപോലെ ഇരുളിന്റെ വേദം. വിശ്വനാഥന് എന്ന യുവാവിന്റെ കഥയിലൂടെയാണ് നോവല് കഥപറയുന്നത്. ദൈവത്തെ ആരാധിക്കുന്നതിനു പകരം ചെകുത്താനെ ആരാധിക്കുവാന് സാധിക്കുമോ? അതൊരു ചോദ്യമാണ്. സഹസ്രാബ്ദങ്ങള് ആയുള്ള മനുഷ്യന്റെ ഈ ചോദ്യത്തെയും അന്വേക്ഷണത്തെയും ആസ്പദമാക്കിയുള്ള ഒരു കഥയാണ് ശ്രീ.രാജീവ് ശിവശങ്കറിന്റെ തമോവേദം എന്ന നോവല്. മരണസമയത്ത് ഒരാള് തന്റെ ജനനം മുതല് അവസാനം വരെ വെള്ളിതിരയിലെന്നപോലെ കാണും എന്ന് ഇടയ്ക്കെവിടെയോ സൂചിപ്പിക്കുന്ന ഗ്രന്ഥകാരന് വിശ്വനാഥന്റെ ജനനം മുതല് മരണാസനമായ അവസ്ഥവരെ ഒരേസമയം കാവ്യാത്മകവും ഭീകരവുമായ രീതിയില് ആവിഷ്ക്കരിക്കുന്നു. വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്വ്വവും ഇഴചേര്ന്ന ഒ...

നാരികള്‍... നാരികള്‍...!!

Image
  [01]                            ശ്വേതയോട് വഴക്കിട്ടാണ് കോളേജില്‍ നിന്ന് ഇറങ്ങിയത്. അവളുടെ പിറന്നാളിന് ഞാന്‍ കൊടുത്ത സമ്മാനത്തേക്കാള്‍ നൂറുരൂപ കൂടുതലായിരുന്നത്രേ ശീതളിന്‍റെ പിറന്നാളിന് കൊടുത്ത സമ്മാനം. മൂന്നുപേര്‍ പിരുവിട്ടാണ് ശീതളിന് സമ്മാനം വാങ്ങിയത് എന്ന വസ്തുത സൌകര്യപൂര്‍വ്വം അവള്‍ വിഴുങ്ങി. മാക്സിമം റീടെയില്‍ പ്രൈസ് മാത്രം നോക്കിയാണ് പോരുവിളി. കുറച്ചുനേരം സന്ധിസംഭാഷണം നടത്തിയിട്ടും ഫലമില്ലെന്ന് കണ്ട് ഞാന്‍ മെല്ലെ അവിടെ നിന്നും വലിഞ്ഞു.                         കോളേജില്‍ നിന്ന് പതിനേഴ്‌ കിലോമീറ്ററേ ഉള്ളൂ വീട്ടിലേക്ക്, രണ്ട് ബസ്സ്‌ കയറിയാല്‍ മതിയെങ്കിലും എനിക്ക് ബസ്സ്‌ യാത്ര ഇഷ്ടമല്ലായിരുന്നു. ഡീസലിന്‍റെ മണം പിന്നെ തിങ്ങി ഞെരുങ്ങി ഉള്ള യാത്രകള്‍ എല്ലാം എനിക്ക് അസഹനീയം ആയിരുന്നു. അതുകൊണ്ട് റോഡിന് വശത്തെവിടെയെങ്കിലും നിന്ന് ലിഫ്റ്റ്‌ തെണ്ടി.. അഥവാ എളിമയോടെ ലിഫ്റ്റ്‌ ചോദിച്ചാണ് ഞാ...